Skip to main content

Kerala History Through Time Line

For Hard Workers
ബി.സി.
# 4000 – നെഗ്രിറ്റോ, പ്രോട്ടോ ആസ്തലോയ്ഡ് വംശജര്‍ കേരളത്തില്
# 3000 – ഹിന്ദുനദീതട പട്ടണങ്ങളും കേരളവും കടല്‍ മാര്‍ഗം വ്യാപാരം നടത്തുന്നു.
# 2000 – അസ്സീറിയ, ബാബിലോണ്‍ എന്നിവിടങ്ങളിലേക്ക് കേരളത്തില്‍ നിന്നും സുഗന്ധദ്രവ്യങ്ങള്‍ വാങ്ങുന്നു.
# 700 – ദ്രാവിഡര്‍ ദക്ഷിണേന്ത്യയില്‍ കുടിയേറുന്നു.
# 330 – യവന സഞ്ചാരി മെഗസ്തനീസ് കേരളത്തെക്കുറിച്ച് തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.
# 302 – ആര്യന്‍മാര്‍ കേരളത്തില്‍
# 270 – ബുദ്ധമതം കേരളത്തില്‍ പ്രചരിക്കുവാന്‍ തുടങ്ങി.
എ.ഡി.
#52 – സെന്റ് തോമസ് കേരളത്തില്‍ വന്നു.
# 68 – യഹൂദര്‍ കേരളത്തില്‍ കുടിയേറുന്നു.
# 74 – പ്ളിനിയുടെ കേരള പരാമര്‍ശം
# 630 – ഹ്യൂവാന്‍ സാങ് കേരളത്തില്‍
# 644 – മാലിക് ബിന്‍ദിനാര്‍ കേരളത്തില്‍ ഇസ്ളാം മതം സ്ഥാപിച്ചു.
# 690 – ചേരമാന്‍ പെരുമാള്‍ അധികാരത്തില്‍ വരുന്നു.
# 768 – കുലശേഖര ആള്‍വാര്‍ ഭരണത്തില്‍
# 788-820 – അദ്വൈത പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആദിശങ്കരന്റെ ജീവിതകാലം.
# 825 ജൂലായ് 25 – കൊല്ലവര്‍ഷം ആരംഭിക്കുന്നു.
# 849 – സ്ഥാണുരവിയുടെ തരിസാപ്പള്ളി ചെപ്പേട് എഴുതപ്പെടുന്നു.
# 851 – അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തുന്നു.
# 925 – വിക്രമാദിത്യവരാഗുണന്റെ പാലിയം ശാസനം
# 974 – മാമ്പള്ളി പട്ടയം നിലവില്‍ വന്നു.
# 1000 – രാജ രാജ ചോളന്‍ കേരളത്തെ ആക്രമിക്കുന്നു. ഭാസ്കരരവി വര്‍മ ഒന്നാമന്റെ ജൂതശാസനം.
# 1010 – വെസൊലിനാട് രണ്ടായി പിളര്‍ന്ന് തെക്കന്‍കൂറും വടക്കന്‍കൂറും ആകുന്നു.
# 1070 – കേരളം ചോളനിയന്ത്രണത്തില്‍ നിന്നും വിമുക്തി നേടുന്നു.
# 1189 – ഗോശാലാ ശാസനം.
# 1292 – മാര്‍ക്കോ പോളോ കേരളത്തില്‍ വരുന്നു.
# 1295 – കോഴിക്കോട് നഗരം നിര്‍മ്മിക്കുന്നു.
# 1342-1347 – ഇബന്‍ ബത്തൂത്ത കോഴിക്കോട് എത്തുന്നു.
# 1350 – വള്ളുവക്കോനാതിരി തിരുനാവായ ഉപേക്ഷിച്ചു. സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷന്‍.
# 1405 – പെരുമ്പടപ്പു സ്വരൂപം തിരുവഞ്ചികുളത്തുനിന്നും കൊച്ചിയിലേക്ക് ആസ്ഥാനം മാറുന്നു.
# 1409 – ചൈനാക്കാരനായ മാഹ്വാന്‍ എന്ന മുസ്ളിം കേരളം സന്ദര്‍ശിച്ചു.
# 1427-1500- ചെറുശ്ശേരിയുടെ ജീവിത കാലഘട്ടം.
# 1440 – നിക്കോളാക്കോണ്ടി കേരളത്തില്‍
# 1495-1575- തുഞ്ചത്ത് എഴുത്തച്ഛന്റെ കാലഘട്ടം.
# 1498 – വാസ്കോഡിഗാമ കോഴിക്കോടുള്ള കാപ്പാട്ടില്‍ കപ്പലിറങ്ങുന്നു.
# 1499 – പെഡ്രോ അല്‍വാറീസ് കോഴിക്കോട്ടെത്തുന്നു.
# 1502 – വാസ്കോഡിഗാമയുടെ രണ്ടാംവരവ്.
# 1505 – ഫ്രാന്‍സിസ്കോ ഡാ അല്‍മെയ്ഡാ എന്ന പോര്‍ട്ടുഗീസ് വൈസ്രോയി കണ്ണൂരിലെത്തി.
# 1509 – അല്‍ഫോന്‍സാ ആല്‍ബുക്കര്‍ക്കു എന്ന പോര്‍ട്ടുഗീസുകാരന്‍ വൈസ്രോയി സ്ഥാനം ഏറ്റെടുത്തു.
# 1514 – സാമൂതിരിയും കൊച്ചിയുമായി കൊടുങ്ങല്ലൂര്‍ യുദ്ധം.
# 1519 – കൊല്ലത്ത് കോട്ടകെട്ടാന്‍ പോര്‍ട്ടുഗീസുകാര്‍ക്ക് അനുമതി.
# 1524 – കേരളത്തില്‍ മൂന്നാംതവണ വാസ്കോഡിഗാമ വൈസ്രോയിയായി സ്ഥാനമേറ്റു.
# 1559-1620 – മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ കാലഘട്ടം.
# 1567 – മട്ടാഞ്ചേരിയില്‍ യഹൂദപ്പള്ളിപണിയുന്നു.
# 1569 – പോര്‍ട്ടുഗീസു സൈന്യത്തെ കുഞ്ഞാലിമരയ്ക്കാര്‍ തോല്‍പ്പിച്ചു.
# 1571 – സാമൂതിരി പാലിയംകോട്ട കീഴടക്കി.
# 1573 – കൊച്ചിയിലും വൈപ്പിന്‍ കോട്ടയിലും അച്ചടിശാലകള്‍ സ്ഥാപിച്ചു.
# 1592 – ഡച്ച് ഈസ്റിന്‍ഡ്യാ കമ്പനി സ്ഥാപിച്ചു.
# 1599 – ഉദയം പേരൂര്‍ സുന്നഹദോസ്.
# 1600 – കുഞ്ഞാലിയെ സാമൂതിരി പോര്‍ട്ടുഗീസുകാര്‍ക്ക് വിട്ടുകൊടുക്കുന്നു. ഗോവയില്‍ വച്ച് കുഞ്ഞാലിമരയ്ക്കാര്‍ വധിക്കപ്പെടുന്നു.
# 1604 – ഡച്ചുകാര്‍ സാമൂതിരിയുമായി കരാറില്‍ ഏര്‍പ്പെടുന്നു.
# 1616 – കീലിംങ് എന്ന ഇംഗ്ളീഷ് കപ്പിത്താന്‍ കൊടുങ്ങല്ലൂരില്‍ വരുന്നു.
# 1634 – കൊച്ചിയില്‍ ഇംഗ്ളീഷ് ഈസ്റിന്ത്യാ കമ്പനിയുടെ പാണ്ടികശാല.
# 1644 – ഇംഗ്ളീഷുകാര്‍ വിഴിഞ്ഞത്തു വ്യാപാരശാഖ ആരംഭിച്ചു.
# 1653 – കൂനന്‍ കൂറിഗ് പ്രതിജ്ഞ.
# 1658 – ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാരെ ശ്രീലങ്കയില്‍ നിന്നും തുരത്തുന്നു.
# 1683 – കണ്ണൂരിലും തലശ്ശേരിയിലും ഇംഗ്ളീഷ് വ്യാപാരകേന്ദ്രങ്ങള്‍
# 1695 – അഞ്ചുതെങ്ങ് കോട്ടയുടെ പണി ഇംഗ്ളീഷുകാര്‍ പൂര്‍ത്തിയാക്കി.
# 1696 – പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയ ആചാരങ്ങള്‍ നിരോധിച്ചു.
# 1721 – ആറ്റിങ്ങല്‍ കലാപത്തില്‍ അഞ്ചുതെങ്ങിലെ ഇംഗ്ളീഷുകാരെ തിരുവിതാംകൂറിലെ നായര്‍ പ്രഭുക്കന്‍മാര്‍ കൂട്ടക്കൊല ചെയ്യുന്നു.
# 1725 – മയ്യഴിയില്‍ ഫ്രഞ്ചുകാര്‍ താവളമുറപ്പിക്കുന്നു.
# 1729 – തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മ്മ സ്ഥാനാരോഹണം ചെയ്തു.
# 1741 – കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ പരാജയപ്പെടുത്തി.
# 1746 – പുറക്കാട്ട് യുദ്ധം മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കി.
# 1750 – മാര്‍ത്താണ്ഡവര്‍മ്മ തന്റെ രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിച്ചു. ഇത് തൃപ്പടിദാനം എന്ന് അറിയപ്പെട്ടു.
# 1751 – തിരുനാവായില്‍ അവസാന മാമാങ്കം നടന്നു.
# 1756 – മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചു. രാമവര്‍മ്മ ധര്‍മ്മരാജാവ് അധികാരത്തില്‍ വന്നു.
# 1766 – ഹൈദര്‍ അലി മലബാര്‍ ആക്രമിച്ചു.
# 1768 – മൈസൂര്‍ സൈന്യം കേരളത്തില്‍ നിന്നും പിന്‍മാറുന്നു.
# 1772 – സംക്ഷേപവേദാര്‍ത്ഥം – ആദ്യത്തെ മലയാളഗ്രന്ഥം – പ്രസിദ്ധപ്പെടുത്തി.
# 1782 – ടിപ്പുസുല്‍ത്താന്‍ മൈസൂര്‍ ഭരണാധികാരിയായി.
# 1785 – രാജാ കേശവദാസന്‍ ആലപ്പുഴ പട്ടണം സ്ഥാപിച്ചു.
# 1790 – ശക്തന്‍ തമ്പുരാന്‍ കൊച്ചിരാജാവായി.
# 1792 – ടിപ്പുവും ഇംഗ്ളീഷുകാരുമായി ശ്രീരംഗം ഉടമ്പടി.
# 1793-1797- ഒന്നാമത്തെ പഴശ്ശിവിപ്ളവം.
# 1798 – തിരുവിതാം കൂറില്‍ ബാലരാമവര്‍മ്മ അധികാരത്തില്‍ വന്നു.
# 1799 – നാലാം ആംഗ്ളോ മൈസൂര്‍ യുദ്ധത്തില്‍ ശ്രീരംഗപട്ടണത്തു വച്ച് ടിപ്പുസുല്‍ത്താന്‍ കൊല്ലപ്പെട്ടു.
# 1800 – കേണല്‍ മെക്കാളെ റസിഡന്റായി അധികാരം ഏറ്റെടുത്തു. മലബാര്‍ ജില്ല മദ്രാസ് പ്രവിശ്യയുടെ ഭാഗമായി.
# 1802 – വേലുത്തമ്പി തിരുവിതാംകൂര്‍ ദളവയായി.
# 1803 – പാലിയത്തച്ഛന്‍ മെക്കാളെ റെസിഡന്റിന്റെ റെസിഡന്‍സി ആക്രമിക്കുന്നു.
# 1805 – കേരളസിംഹം എന്നറിയപ്പെടുന്ന പഴശ്ശിരാജ വെടിയേറ്റു മരിച്ചു.
# 1806 – ലണ്ടന്‍ മിഷന്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
# 1809 – തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷുകാര്‍ക്കതിരെ സമരം.
പാലിയത്തച്ഛനെ കൊച്ചിയില്‍ നിന്നു മദ്രാസിലേക്ക് ബ്രിട്ടീഷുകാര്‍ നാടുകടത്തി.
വേലുത്തമ്പിയുടെ കുണ്ടറവിളംബരം.
വേലുത്തമ്പി മണ്ണടി ക്ഷേത്രത്തില്‍ വച്ച് ആത്മഹത്യ ചെയ്തു.
# 1812 – തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കികൊണ്ട് റാണി ലക്ഷ്മിഭായിയുടെ വിളംബരം. കുറിച്യരുടെ ലഹള.
# 1813 – ഗര്‍ഭശ്രീമാന്‍ സ്വാതിതിരുനാള്‍ ജനിച്ചു.
# 1817 – റവ.ജെ.ഡോവ്സണ്‍ മട്ടാഞ്ചേരിയില്‍ ഇംഗ്ളീഷ് വിദ്യാലയവും ഡിസ്പെന്‍സറിയും സ്ഥാപിച്ചു.
# 1821 – കോട്ടയത്ത് സി.എം.എസ് പ്രസ്സ് ആരംഭിച്ചു.
# 1829 – തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ മഹാരാജാവ് സിംഹാസനാരോഹണം ചെയ്തു.
# 1830 – ഹജ്ജൂര്‍ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റി.
# 1831 – തിരുവിതാംകൂറിലെ ആദ്യത്തെ കാനേഷുമാരി.
# 1834 – തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിച്ചു.
# 1846 – സ്വാതിതിരുനാള്‍ അന്തരിച്ചു, തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ കല്ലച്ച് സ്ഥാപിച്ചു.
# 1847 – തലശ്ശേരിയില്‍ നിന്നും ഡോക്ടര്‍ ഗുണ്ടര്‍ട്ട് രാജ്യ സമാചാരം, പശ്ചിമോദയം എന്നീ രണ്ടു മാസികകള്‍ ആരംഭിച്ചു.
തിരുവിതാംകൂറില്‍ അടിമത്തം നിര്‍ത്തലാക്കാനുള്ള നീക്കം ആരംഭിച്ചു.
# 1853 – തിരുവിതാംകൂറില്‍ അടിമകള്‍ക്ക് മോചനം നല്‍കിക്കൊണ്ട് വിളംബരം ഉണ്ടായി.
# 1854 – കൊച്ചിയില്‍ അടിമകള്‍ക്ക് സ്വാതന്ത്യ്രം നല്‍കി.
# 1855 – ശ്രീനാരായണഗുരുവിന്റെ ജനനം.
# 1857 – തിരുവിതാംകൂറിലെ ആദ്യത്തെ അഞ്ചലാപ്പീസ് ആരംഭിച്ചു.
# 1858 – സര്‍.ടി. മാധാവറാവു തിരുവിതാംകൂര്‍ ദിവാന്‍.
# 1859 – ആലപ്പുഴയില്‍ ഡോസ്മെയില്‍ കമ്പനി എന്ന പേരില്‍ ആദ്യത്തെ കയര്‍ കമ്പനി ആരംഭിച്ചു.
തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സ്തീകള്‍ക്ക് മാറ് മറക്കാനുള്ള സ്വാതന്ത്യ്രം അനുവദിച്ചു കൊണ്ട് ഉത്രം തിരുന്നാള്‍ പ്രസിദ്ധമായ വിളംബരം നടത്തി.
# 1860 – തിരുവിതാംകൂറില്‍ ആയില്യം തിരുാള്‍ ഭരണമേറ്റു.
കേരളത്തില്‍ ആദ്യത്തെ റെയില്‍വേ ലൈനായ ബേപ്പൂര്‍ – തിരൂര്‍ ഉദ്ഘാടനം ചെയ്തു.
# ബാര്‍ട്ടന്റെ നേതൃത്ത്വത്തില്‍ തിരുവിതാംകൂറില്‍ പബ്ളിക്ക് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ആരംഭിച്ചു.
# 1863 – തിരുവിതാംകൂറില്‍ കമ്പിതപാലിന് തുടക്കം
# 1864 – തിരുവനന്തപുരം ജനറല്‍ ആശുപത്രി സ്ഥാപിച്ചു.
# 1865 – പണ്ടാര പ്പാട്ടം വിളംബരം.
# 1866 – ഉത്രം തിരുന്നാള്‍ തിരുവനന്തപുരത്ത് ആര്‍ട്സ് കോളേജ് സ്ഥാപിച്ചു.
# 1867 – ജന്‍മി കുടിയാന്‍ വിളംബരം
# 1872 – ദിവാന്‍ ശേഷയ്യ ശാസ്ത്രി വര്‍ക്കല തുരങ്കം പണികഴിപ്പിച്ചു.
# ഗുണ്ടര്‍ട്ടിന്റെ മലയാളം ഇംഗ്ളീഷ് നിഘണ്ടു.
# 1882 – കൊച്ചിയില്‍ ദിവാന്‍ ഗോവിന്ദ മേനോന്‍ രാജകോടതി എന്ന പേരില്‍ സൂപ്രീം കോടതി ആരംഭിച്ചു.
# 1883 – തിരുവിതാംകൂറില്‍ ഭൂസര്‍വ്വേ വിളംബരം
# 1886 – തിരുവനന്തപുരത്ത് മലയാള സഭ സ്ഥാപിതമായി.
# 1887 – ദീപിക പ്രസിദ്ധീകരണമാരംഭിച്ചു.
മലബാര്‍ മാനുവല്‍ പുറത്തുവന്നു.
# 1888 – ഇന്ത്യയില്‍ ആദ്യമായി തിരുവിതാംകൂറില്‍ ലെജിസ്ളേറ്റീവ് അസംബ്ളി ഉണ്ടായി.
ശ്രീ നാരായണഗുരു അരുവി പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി.
മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ചു.
# 1889 – ചന്തുമേനോന്‍ ഇന്ദുലേഖ എന്ന നോവല്‍ പ്രസിദ്ധപ്പെടുത്തി.
തിരുവിതാംകൂറില്‍ പുതിയ അഞ്ചല്‍ റെഗുലേഷന്‍ ആശ്ട്.
# 1891 – മലയാളി മെമ്മോറിയല്‍.
# 1892 – രാജാരവി വര്‍മ്മയ്ക്ക് രാജ്യാന്തര പ്രസക്തി.
# 1896 -ഡോ. പല്പ്പുവിന്റെ നേതൃത്വത്തില്‍ ഈഴവ മെമ്മോറിയല്‍
എ ആര്‍ രാജ രാജ വര്‍മ്മയുടെ കേരള പാണിനീയം.
# 1902 – ഷൊര്‍ണ്ണുര്‍ എറണാകുളം റെയില്‍വേ ലൈന്‍ തുറന്നു.
കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല സ്ഥാപിച്ചു.
# 1903 – എസ് എന്‍ ഡി പി രൂപം കൊണ്ടു
# 1904 – ശ്രീമൂലം പ്രജാസഭ പ്രവര്‍ത്തനം ആരംഭിച്ചു.
ജാതിവ്യത്യാസം കൂടാതെ എല്ലാവര്‍ക്കും പ്രൈമറി വിദ്യാഭ്യാസം നല്‍കുന്നതാണെന്ന് തിരുവിതാംകൂര്‍ ഗവര്‍മെന്റ് പ്രഖ്യാപിച്ചു.
# 1905 – അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചു
# 1910 – തിരുവിതാംകൂറില്‍ നിന്നും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ മദ്രാസ്സിലേക്ക് നാടുകടത്തി.
സ്വദേശാഭിമാനി പത്രം ഗവമെന്റ് കണ്ടുകെട്ടി ഈ പത്രത്തിന്റെ സ്ഥാപകന്‍ വക്കം അബ്ദുല്‍ ഖാദര്‍ മൌലവിയാണ്.
# 1914 – മന്നത്ത് പത്മനാഭന്‍ എന്‍ എസ് എസ് സ്ഥാപിച്ചു.
# 1916 – ഡോ. ആനിബസന്റ് സ്ഥാപിച്ച ആള്‍ ഇന്ത്യ ഹോം റൂള്‍ പ്രസ്ഥാനത്തിന്റെ ശാഖ മലബാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
# 1920 – മഹാത്മാഗാന്ധിയും ഷൌക്കത്തലിയും കോഴിക്കോട് സന്ദര്‍ശിച്ചു.
# 1921 -മലബാര്‍ ലഹള, അടച്ചു പൂട്ടിയ ഒരു റെയില്‍വേ ഗുഡ്സ് വാഗണില്‍ തിരൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് കൊണ്ടു പോയ 100 തടവുകാരില്‍ 64 പേരും ശ്വാസം മുട്ടി മരിച്ചു. (വാഗണ്‍ ദുരന്തം)
ഒറ്റപ്പാലത്ത് ആദ്യത്തെ അഖില കേരള കോണ്‍ഗ്രസ് രാഷ്ട്രീയ സമ്മേളനം
# 1923 – മാതൃഭൂമി കോഴിക്കോട്ടു നിന്നും പ്രസിദ്ധപ്പെടുത്തി.
# 1924 – വൈക്കം സത്യാഗ്രഹം.
കുമാരനാശാന്‍ അന്തരിച്ചു
# 1925 – മഹാത്മാഗാന്ധി കേരളത്തില്‍
# 1928 – ശ്രീ നാരായണ ഗുരു സമാധിയടഞ്ഞു.
# 1929 – മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രമായ വിഗതകുമാരന്‍ പുറത്തുവന്നു.
# 1930 – ഒരു രാജകീയ വിളംബരത്തോടെ തിരുവിതാംകൂറില്‍ ദേവദാസി സമ്പ്രദായം അവസാനിപ്പിച്ചു.
# 1931 – കേളപ്പന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ സത്യാഗ്രഹം.
തിരുവനന്തപുരത്ത് ടെലിഫോണ്‍ ഏര്‍പ്പെടുത്തി.
# 1932 – നിവര്‍ത്തന പ്രക്ഷോഭണം ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്‍പില്‍ സത്യാഗ്രഹം
# 1935 – ബോംബെ തിരുവനന്തപുരം വിമാന സര്‍വ്വീസ് ആരംഭിച്ചു.
പി കൃഷ്ണ പിള്ളയും ഇ എം എസ് നമ്പൂതിരിപ്പാടും ചേര്‍ന്ന് മലബാറില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിക്ക് രൂപം കൊടുത്തു.
# 1936 – ക്ഷേത്ര പ്രവേശന വിളംബരം
# 1937 – തിരുവിതാംകൂറില്‍ സര്‍വ്വകലാശാല സ്ഥാപിതമായി
# 1938 – തിരുവനന്തപുരത്ത് സ്വാതിതിരുനാള്‍ സംഗീത അക്കാദമിയും എന്‍ജിനീയറിംഗ് കോളേജും സ്ഥാപിച്ചു.
# 1940 – പള്ളിവാസല്‍ വൈദ്യുത പദ്ധതി നിലവില്‍ വന്നു.
# 1941 – കയ്യൂര്‍ സമരം
# 1943 – തിരുവനന്തപുരത്ത് റേഡിയോ സ്റേഷന്‍ ആരംഭിച്ചു. തിരുവിതാംകൂര്‍ കര്‍ഷക സംഘവും കേരള കിസാന്‍ സഭയും രൂപം കൊണ്ടു.
# 1944 – തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശം നല്‍കപ്പെട്ടു.
# 1946 – വയലാറിലും പുന്നപ്രയിലും അതിശക്തമായ സമരങ്ങള്‍
# 1948 – തിരുവിതാംകൂറിലെ പ്രഥമ തെരഞ്ഞെടുപ്പ്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. തിരുവിതാംകൂറില്‍ പ്രഥമ ജനകീയ മന്ത്രി

Comments

What's Hot

Kerala- Largest, Longest,Smallest, Highest

For Smart Workers.(Study It!!) Largest Novel in Malayalam : Avakashikal Largest district in Kerala- Palakkad Smallest district in Kerala - Alappuzha Longest river in Kerala - Periyar (244km) Second Longest river in Kerala- Bharathapuzha (209 km) Shortest river in Kerala - Manjeswaram river (16km) Largest Taluk in Kerala - Eranad (Malappuram district) Smallest Taluk in Kerala - Kunnathur .(Kollam District) District in Kerala having largest number of Grama Panchayat h - Malappuram Largest Grama Panchayath in Kerala - Kumily (Idukki) Smallest Grama Panchayath in Kerala -   Valapattanam (Kannur) Largest Lake in Kerala- Vembanad Largest freshwater lake in kerala - Sasthamcotta Lake Largest reservoir in Kerala - Malampuzha Dam  Biggest Irrigation Project in Kerala - Kallada Largest h ydro electrical projec t in Kerala - Idukki Highest peak in Kerala- Anamudi Largest Waterfall in Kerala: Athirapally Biggest National Park in Kerala - Eravikulam National p...

Kurichya Revolt : 1812

From PSC Point of view (Smart Worker) Protest from  Kurichiyas  and Kurumbars of Wynad against  the  British  Government’s   policy  of collecting revenue  from  them  in cash  rather than  in  kind. Led By : Rama nambi. For Scholars and Researchers( Not for Studying) After the suppression of the Pazhassi rebellion, Wynad was brought under strict surveil­lance of the British and the Kurichyas and Kurumbas, two aboriginal tribal communities who were the main supporters and militiamen of Pazhassi Raja, were subjected to untold abuses and privations. They were left to languish in enforced poverty and the revenue officials and military men made their life a veritable hell. The most grievous injury to the life of these tribal came from the new revenue settlements effected by Thomas Warden after the Pazhassi Rebellion. It created havoc in the economic life of Wynad and lay waste the whole valley, driving the inhabi...

മലയാള സിനിമ

For Hard Workers മലയാളത്തിലെ ആദ്യത്തെ ചിത്രം – വിഗതകുമാരന്‍(1930) മലയാളത്തിലെ രണ്ടാമത്തെ ചിത്രം – മാര്‍ത്താണ്ഡവര്‍മ്മ(1933) മലയാളത്തിലെ പ്രഥമ ശബ്ദചിത്രം – ബാലന്‍(1938) ബാലന്റെ സംവിധായകന്‍ – തമിഴ്നാട്ടുകാരനായ നൊട്ടാമണി കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ – ഉദയ(1942) മലയാളത്തിലെ  ആദ്യത്തെ ചലച്ചിത്ര നിര്‍മാതാവും തിരകഥാകൃത്തും നടനുമായിരുന്ന വ്യക്തി – ജെ.സി.ദാനിയേല്‍ സി.വി.രാമന്‍പിള്ളയുടെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം -മാര്‍ത്താണ്ഡവര്‍മ്മ ഉദയാ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച ആദ്യത്തെ മലയാളചിത്രം – വെള്ളിനക്ഷത്രം(1949) മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായി വാഴ്ത്തപ്പെടുന്ന സിനിമ – പി.രാംദാസ്‌ കഥാരചനയും സംവിധാനവും നിര്‍വഹിച്ച ‘ ന്യൂസ്‌പേപ്പര്‍ ബോയ്‌ ‘ മലയാളത്തിലെ ഒരു കവിത അതേ പേരില്‍തന്നെ ആദ്യമായി ചലച്ചിത്രമായത് -ചങ്ങമ്പുഴയുടെ രമണന്‍ എം.ടി.വാസുദേവന്‍നായര്‍ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് മലയാളചലച്ചിത്ര വേദിയിലേക്ക് കടന്നുവന്ന ചിത്രം – മുറപ്പെണ്ണ് മഹാകവി കുമാരനാശാന്റെ ഒരു കാവ്യം അതേ പേരില്‍ തന്നെ ചലച്ചിത്രമായി പ്രദര്‍ശിക്കപ്പെട്ടു അതിന്റെ പേര് – കരുണ (സംവിധാനം കെ....