മത്സര പരീക്ഷകളിലെ റിയോ ഒളിമ്പിക്‌സ്
2016 റിയോ ഒളിമ്പിക്സ് എത്രാമത് ഒളിമ്പിക്സ് ആണ്?
🅰31-ാമത്
2. 2016 റിയോ ഒളിമ്പിക്സിന് ദീപം തെളിയിച്ച ബ്രസീലിയൻ മാരത്തോൺ താരം?
🅰വാൻഡർ ലെ ലിമ
3. റിയോ ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ ദേശീയപതാക വഹിച്ചതാര്?
🅰അഭിനവ് ബിന്ദ്ര
4. റിയോ ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയതാര്?
🅰വിർജീനിയ ത്രാഷർ (അമേരിക്ക-10 മീറ്റർ എയർ റൈഫിൾ)
5. റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന്റെ ഔദ്യോഗിക സ്പോൺസർ ആയ കമ്പനി ഏത്?
🅰അമുൽ
6. റിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ നേടിത്തന്നതാര്?
🅰സാക്ഷിമാലിക് (58 kgഫ്രീസ്റ്റൈൽ ഗുസ്തിയിൽ)
7. റിയോ ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്റർ ഓട്ടത്തിലെ ചാമ്പ്യൻ ആര്?
🅰എലൈൻ തോംസൺ (ജമൈക്ക)
8. റിയോ ഒളിമ്പിക്സിന്റെ ഔദ്യോഗിക മുദ്രാവാക്യം എന്ത്?
🅰A new world
9. റിയോ ഒളിമ്പിക്സിന്റെ ഭാഗ്യമുദ്ര എന്താണ്?
🅰ഷുഗർലോഫ് എന്ന പർവതം
10. റിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം എന്താണ്?
🅰വിനിസ്യസ്
11. ഒളിമ്പിക്സിൽ ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത?
🅰സാക്ഷി മാലിക്
12. സാക്ഷി മാലിക് ……. സംസ്ഥാനത്തി ൽ നിന്നുള്ള താരമാണ്?
🅰ഹരിയാണ
13. ഒളിമ്പിക് ബാഡ്മിന്റണിൽ പി.വി. സിന്ധു ആരോടാണ് ഫൈനലിൽ പരാജയപ്പെട്ടത്?
🅰കരോളിന മരിൻ (സ്പെയിൻ)
14. പുരുഷന്മാരുടെ 4 x100 മീറ്റർ റിലെയിൽ സ്വർണം നേടിയ ടീം?
🅰ജമൈക്ക
15. ഒളിമ്പിക്സിൽ തുടരെ മൂന്നാം തവണയും ട്രിപ്പിൾ സ്വർണം നേടുന്ന ആദ്യ താരം എന്ന അപൂർവ റെക്കോഡ് സ്വന്തമാക്കിയതാര്?
🅰ഉസൈൻ ബോൾട്ട്
16. പുരുഷന്മാരുടെ ഹോക്കിയിൽ സ്വർണം നേടിയ ടീം ഏത്?
🅰അർജന്റീന
17. ഒളിമ്പിക് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ നേടിയ താരം?
🅰നെയ്മർ (ബ്രസീൽ)
18. റിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ ടെന്നീസിൽ സ്വർണം നേടിയ താരം?
🅰ആൻഡി മുറെ (ബ്രിട്ടൻ)
19. ഒളിമ്പിക് ജിംനാസ്റ്റിക്സ് ഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ ജിംനാസ്റ്റ്?
🅰ദീപ കർമാകർ
20. 2020 ഒളിമ്പിക്സ് വേദിയാവുന്ന നഗരം?
🅰ടോക്കിയോ
21. വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ താരം?
🅰ഷോൺ മില്ലർ (ബഹാമസ്)
22. പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ തുടർച്ചയായി 3-ാം ഒളിമ്പിക്സിലും സ്വർണം കരസ്ഥമാക്കിയ താരം?
🅰ഉസൈൻ ബോൾട്ട്
23. റിയോ ഒളിമ്പിക്സ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് ആര്?
🅰മൈക്കൾ ടെമർ (ബ്രസീൽ പ്രസിഡന്റ്)
24. ഒളിമ്പിക് ഉദ്ഘാടനച്ചടങ്ങ് ഡിസൈൻ ചെയ്തത് ആര്?
🅰ഫെർണാണ്ടോ മെയ്റില്ലസ്
25. റിയോ ഒളിമ്പിക്സിൽ കേരളത്തിൽനിന്ന് എത്ര താരങ്ങൾ പങ്കെടുത്തു?
🅰11
26. ഇന്ത്യൻ ഒളിമ്പിക് ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആരായിരുന്നു?
🅰പി.ആർ.ശ്രീജേഷ്
27. മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം?
🅰അമേരിക്ക
28. ഇന്ത്യ മെഡൽ നിലയിൽ എത്രാം സ്ഥാനത്താണ്?
🅰67
29. റിയോ ഒളിമ്പിക്സിൽ ടെന്നീസ് വനിതാ സിംഗിൾസ് ചാമ്പ്യൻ ആര്?
🅰മോണിക പ്യൂഗ് (പ്യൂർട്ടൊറീക്കൊ)
30. ഇന്ത്യയുടെ മെഡലുകൾ എത്ര?
🅰2
31. മെഡൽ പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ള രാജ്യമേത്?
🅰ബ്രിട്ടൻ
32. ആതിഥേയരായ ബ്രസീൽ ഒളിമ്പിക് മെഡൽ നിലയിൽ എത്രാം സ്ഥാനത്താണ്?
🅰14
33. റിയോ ഒളിമ്പിക്സിൽ മെഡൽ നിലയിൽ മുന്നിലുള്ള ഏഷ്യൻ രാജ്യം?
🅰ചൈന (3-ാം സ്ഥാനം)
34. റിയോ ഒളിമ്പിക്സിൽ ഫുട്ബോൾ പുരുഷവിഭാഗം ചാമ്പ്യൻ ആര്?
🅰ബ്രസീൽ
35. ഒളിമ്പിക്സിൽ പുരുഷ വിഭാഗം മാരത്തണിൽ 25-ാം സ്ഥാനത്തായി ഫിനിഷ്ചെയ്ത മലയാളി താരം?
🅰തോന്നയ്ക്കൽ ഗോപി
36. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ആര്?
🅰തോമസ് ബാക്ക്
37. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനമെവിടെ?
🅰ലൊസൈൻ (സ്വിറ്റ്സർലണ്ട്)
38. റിയോ ഒളിമ്പിക്സിന്റെ സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത് ആര്?
🅰സാക്ഷി മാലിക്
39. 2016 റിയോ ഒളിമ്പിക്സിൽ ആദ്യമായി പങ്കെടുത്ത രാജ്യങ്ങൾ?
🅰കൊസൊവൊ, ദക്ഷിണ സുഡാൻ
40. ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങുകൾക്ക് വേദിയായ സ്റ്റേഡിയം?
🅰മാരക്കാന സ്റ്റേഡിയം
41. ഉത്തേജക ഔഷധ ടെസ്റ്റിൽ പരാജയപ്പെട്ട് ഒളിമ്പിക്സിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ ഇന്ത്യൻ ഗുസ്തിതാരം?
🅰നർസിങ് യാദവ്
42. 12 വർഷങ്ങൾക്കുശേഷം ബ്രിട്ടനുവേണ്ടി ആദ്യ ഒളിമ്പിക് ഗോൾഫ് കിരീടം നേടിയ താരം?
🅰ജസ്റ്റിൻ റോസ്
43. പുരുഷന്മാരുടെ 4×200 മീറ്റർ റിലേയിലൂടെ തന്റെ 21-ാം ഒളിമ്പിക് സ്വർണം നേടിയ അമേരിക്കൻ നീന്തൽ താരം?
🅰മൈക്കൽ ഫെൽപ്സ്
44. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ അംഗമായ ആദ്യ ഇന്ത്യൻ വനിത ആര്?
🅰നീത അംബാനി
45. ഒളിമ്പിക്സിനു വേദിയാവുന്ന ആദ്യ തെക്കെ അമേരിക്കൻ രാജ്യം?
🅰ബ്രസീൽ
46. പി.വി.സിന്ധുവിന്റെ കോച്ച് ആരാണ്?
🅰പുല്ലേല ഗോപിചന്ദ്
47. പി.വി.സിന്ധുവിന്റെ സംസ്ഥാനമേത്?
🅰തെലങ്കാന (ജന്മസ്ഥലം- ഹൈദരാബാദ്)
48. ബാഡ്മിന്റണിൽ പുരുഷവിഭാഗം സിംഗിൾസ് മത്സരത്തിലെ ചാമ്പ്യൻ ആര്?
🅰ചെൻലോഗ് (ചൈന)
49. മെഡൽ നിലയിൽ ഒന്നാമതെത്തിയ അമേരിക്ക എത്ര സ്വർണമെഡലുകൾ നേടി?
🅰46 (ആകെ 121 മെഡൽ)
50. റിയോ ഒളിമ്പിക്സിൽനിന്നും ഏത് രാജ്യത്തിന്റെ 111 കായികതാരങ്ങളെയാണ് ഉത്തേജക ഔഷധ ഉപയോഗ പരാതിയെത്തുടർന്ന് ഒഴിവാക്കിയത്?
🅰റഷ്യ
Comments
Post a Comment